---
title: "കുറ്റ്യാടി താലൂക്ക് ആശുപത്രി ജില്ലാ ജനറൽ ആശുപത്രിയാക്കണം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി "
english_title: "Upgrade Kuttiyadi Taluk Hospital to District General Hospital: Congress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372513/ kuttiyadi-taluk-hospital-upgrade-district-general-congress"
published_at: "2026-07-15T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5742691a9a0_kuttiyadi-taluk-hospital-upgrade-district-general-congress.jpg"
keywords: ["Latest News", "Kuttiyadi", "Hospital", "Congress", "Healthcare"]
---

# കുറ്റ്യാടി താലൂക്ക് ആശുപത്രി ജില്ലാ ജനറൽ ആശുപത്രിയാക്കണം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി 

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ മലയോര മേഖലയിലെ സാധാരണക്കാരായ രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമായ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയെ ജില്ലാ ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിൽ മലയോര മേഖലയിലെ സാധാരണക്കാരായ രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമായ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയെ ജില്ലാ ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് ശാശ്വത പരിഹാരം കാണാൻ ഈ മാറ്റം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

104 കിടക്കകളുള്ള ഈ ആശുപത്രിയിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി ദിവസവും 1500-ഓളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. എന്നാൽ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ വിദഗ്ധ ഡോക്ടർമാരോ ഇല്ലാത്തത് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ആശുപത്രിയുടെ ഭാഗമായിരുന്ന പ്രസവ വാർഡ് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. കൂടാതെ, പോസ്റ്റ്മോർട്ടം വിഭാഗത്തിൽ ഫോറൻസിക് സർജന്റെ സേവനം ലഭ്യമല്ലാത്തത് ജനങ്ങളെ ഏറെ വലയ്ക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വി.എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, പി.കെ സുരേഷ്, ദാമോദരൻ കണ്ണോത്ത്, പി.പി അശോകൻ, പി അജിത്, സി.എം കുമാരൻ, എലിയാറ ആനന്ദൻ, കെ.പി അബ്ദുൾ മജീദ്, കെ സജീവൻ, പി.കെ കണാരൻ, ടി.കെ അശോകൻ, പി.പി ആലിക്കുട്ടി,

സി.കെ രാമചന്ദ്രൻ, മലയിൽ ബാലകൃഷ്ണൻ, കോവുക്കൽ ചന്ദ്രശേഖരൻ, പി.കെ ഷമീർ, എ.ടി ഗീത, എൻ.സി കുമാരൻ, എസ്.ജെ സജീവ് കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ, വി.വി വിനോദൻ, എൻ.കെ ഗോവിന്ദൻ, പി.പി ബാലൻ,

വി.പി അനിൽ കുമാർ, എം വിജയൻ, കെ സുപ്രസാദൻ, ശ്രീധരൻ ചാമക്കാലായി, രവീന്ദ്രൻ അബ്രോളി, സി.എച്ച് പത്മനാഭൻ, എൻ.കെ വിശ്വംഭരൻ, ജി.പി ഉസ്മാൻ, വി.കെ സുധീർ, വി.പി പ്രവീൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372513/ kuttiyadi-taluk-hospital-upgrade-district-general-congress)